ഉജ്ജെയിൻ :ജില്ലക്ക് പുറത്തു നിന്നുമെത്തുന്നവരെ കണ്ടു പിടിക്കാൻ വ്യത്യസ്തമായ മാർഗവുമായി മധ്യപ്രദേശിലെ ഉജ്ജെയിൻ പോലീസ്. ഉജ്ജെയിനിലേക്ക് മറ്റു ജില്ലകളിൽ നിന്നും വന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 500 രൂപ നൽകുമെന്നാണ് പോലീസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.വിവരം നൽകുന്നവരുടെ പേരു വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കുമെന്ന് എസ്.പി മനോജ് കുമാർ സിങ് ഉറപ്പ് നൽകിയിട്ടുണ്ട്.500 രൂപ പാരിതോഷികത്തിനു പുറമെ സർട്ടിഫിക്കറ്റും വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കും.
ഉജ്ജെയിനിൽ ഇത് വരെ 237 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രോഗം ബാധിച്ച് 45 പേർ മരണപ്പെട്ടിട്ടുമുണ്ട്.കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലക്ക് പുറത്തു നിന്നും അനുവാദമില്ലാതെ എത്തുന്നവരെ കണ്ട്പിടിക്കുകയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതിന് പിന്നിലുള്ള ഉദ്ദേശമെന്ന് എസ്.പി രൂപേഷ് ദ്വിവേദി വ്യക്തമാക്കി.













Discussion about this post