ഡൽഹി: ചൈനയിലെ ഗ്വാംഗ്ഷൂവിലേക്ക് കാർഗോ വിമാനം പറത്തിയ എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ല. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഏപ്രിൽ 20നാണ് ഇവർ അവസാനമായി വിമാനം പറത്തിയത്.
അതേസമയം ലോക്ക് ഡൗണിനിടെ വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ മാത്രമാണ് എയർ ഇന്ത്യ ഇപ്പോൾ വിമാന സർവ്വീസ് നടത്തുന്നത്. നേരത്തെ ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിച്ചിരുന്നു.
ഗൾഫിൽ ഉൾപ്പെടെ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേ ഭാരത്‘ ദൗത്യം മെയ് 7നാണ് കേന്ദ്രസർക്കാർ ആരംഭിച്ചത്. ഒരാഴ്ചയ്ക്കിടെ 64 വിമാന സർവ്വീസുകളാണ് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ നടത്തുന്നത്. ഇതുവഴി വിദേശത്ത് കുടുങ്ങി കിടക്കുന്ന പതിനയ്യായിരത്തോളം ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. ഗൾഫ് യുദ്ധത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Discussion about this post