ബംഗലൂരു: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന് വൻ വർദ്ധനവെന്ന് റിസർവ് ബാങ്ക്. വിദേശ നാണയ ആസ്തിയിലുണ്ടായ വർദ്ധനവാണ് 1.662 ദശലക്ഷം അമേരിക്കൻ ഡോളർ വർദ്ധിച്ച് 481.078 ഡോളറിലെത്താൻ കാരണമായത്.
കഴിഞ്ഞയാഴ്ച 113 ദശലക്ഷം അമേരിക്കൻ ഡോളർ ഇടിഞ്ഞ് 479.455 ദശലക്ഷത്തിൽ എത്തിയിരുന്നു. 2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ആകെ 62 ദശലക്ഷം ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മെയ് ഒന്നിന് അവസാനിച്ച ആഴ്ചയിൽ ആകെ ശേഖരത്തിന്റെ മുഖ്യഘടകമായ വിദേശ നാണയ ആസ്തി 1.752 ദശലക്ഷം ഡോളർ ഉയർന്ന് 443.316 ദശലക്ഷത്തിൽ എത്തിയിരുന്നു.
Discussion about this post