മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി കോമയിലായെന്ന് റിപ്പോർട്ടുകൾ. ശനിയാഴ്ച അദ്ദേഹത്തിന്റെ ശ്വസന വ്യവസ്ഥയിൽ വ്യതിയാനം സംഭവിച്ചതിനെ തുടർന്ന് മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്റെ വരവ് തടസ്സപ്പെടുകയായിരുന്നു. തലച്ചോറിലെത്തേണ്ടിയിരുന്ന ഓക്സിജന്റെ അഭാവം അദ്ദേഹത്തെ കോമയിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് അജിത് ജോഗിയെ ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർമാർ പറഞ്ഞത്.
രാഷ്ട്രീയ പ്രവർത്തകനും ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗിക്ക് 74 വയസാണ്.അദ്ദേഹമിപ്പോൾ റായ്പൂരിലുള്ള ശ്രീനാരായണ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.അടുത്ത 48 മണിക്കൂറിൽ അജിത് ജോഗി മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിച്ചതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.ഇപ്പോഴുള്ള അവസ്ഥ അതീവ ഗുരുതരമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.ശനിയാഴ്ച രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അജിത് ജോഗിക്ക് ബോധക്ഷയം സംഭവിക്കുകയായിരുന്നു.













Discussion about this post