പാക്ക് നിയന്ത്രിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ബോംബ് ഭീഷണിയെത്തുടർന്ന് കശ്മീരിൽ സൈന്യം അതീവ ജാഗ്രതയിൽ. സംസ്ഥാനത്തിന്റെ മർമ്മ ഭാഗങ്ങളിൽ ബോംബ് സ്‌ക്വാഡ് രംഗത്തിറങ്ങിയിട്ടുണ്ട്.
പുൽവാമയിൽ സംഭവിച്ച പോലെയൊരു ചാവേർ ആക്രമണ നീക്കമാണ് സൈന്യം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഏറ്റുമുട്ടലിൽ സൈന്യം വധിച്ച റിയാസ് നായ്കുവിന്റെ സ്ഥാനത്തേക്ക് ഹിസ്ബുൾ മുജാഹിദീൻ പുതിയ കമാൻഡറായി ഗാസി ഹൈദർ എന്നറിയപ്പെടുന്ന സൈഫുള്ള മിർ നിയമിതനായത് സുരക്ഷാ സേനകൾ ഗൗരവത്തോടെയാണ് കാണുന്നത്.റിയാസിന്റെ വധത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുൾ മുജാഹിദീൻ തലവൻ പ്രഖ്യാപിച്ചിരുന്നു.








