തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജീഹിദിന് പുതിയ തലവനെന്ന വാര്‍ത്തയോട് പ്രതികരിച്ച് കശ്മിരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലഫ്റ്റനെന്റ് ജനറല്‍ കെജിഎസ് ധില്ലന്‍.
എത്ര ഖാസിമാര്‍ വന്നിരിക്കുന്നു, എത്ര ഖാസിമാര്‍ പോയിരിക്കുന്നു എന്നാണ് ധില്ലന്റെ ട്വീറ്റ്. ഭീകരതയെ അടിച്ചമര്‍ത്തുമെന്നും ധില്ലന്‍ ട്വീറ്റ് ചെയ്തു.
ശ്രീനഗറിലെ ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ധില്ലനാണ്.
ഹിസ്ബുള്‍ നേതാവ് റിയാസ് നായ്കുവിനെ കഴിഞ്ഞ ദിവസം സൈന്യം വെടിവച്ച് കൊന്നിരുന്നു. ഇതിന് പിറകെ സംഘടന പുതിയ മേധാവിയെ കണ്ടെത്തിയെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു
https://twitter.com/Tiny_Dhillon/status/1259506287215165440













Discussion about this post