ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കർശനമായി ഉപാധികളോടെ സമ്പദ്വ്യവസ്ഥ സർക്കാർ തുറന്നു കൊടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു.ബുധനാഴ്ച മുതൽ ജനങ്ങൾക്ക് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിക്കും.വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഓഫീസുകളിലേക്ക് മടങ്ങാൻ സാധിക്കും, പക്ഷേ പൊതു ഗതാഗതം പൂർണ്ണമായും ഒഴിവാക്കും.
ഇളവുകളോടെ ആദ്യ ഘട്ടമാണിത്,രണ്ടാംഘട്ടം ജൂൺ ഒന്നോടെ ഉണ്ടാകും.ആ ഘട്ടത്തിൽ കർശനമായ നിയന്ത്രണങ്ങളോടു കൂടി വിദ്യാലയങ്ങൾ ഭാഗികമായി പ്രവർത്തനമാരംഭിക്കുമെന്നും, ജൂലൈ ആദ്യവാരത്തോടെ പൊതുസ്ഥലങ്ങളും ഹോട്ടലുകളും തുറന്നു കൊടുക്കുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു.അഞ്ചു ഘട്ടങ്ങളായി ലോക്ഡൗൺ പൂർണമായും പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post