കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന അദ്ധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു. പാക്കേജിലെ വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസ നയവുമായി യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
പാക്കേജ് കൊണ്ടുവന്ന സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയും ആശയക്കുഴപ്പവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഉര്രതവിലെ പല വ്യവസ്ഥകളും കേന്ദ്ര വിദ്യാഭ്യാസനയവുമായി പൊരുത്തപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അധ്യാപക പാക്കേജില്‍ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കൊല്ലം മിയന്നൂര്‍ എസ്.കെ.വി. എല്‍.പി സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വാദം.
സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:45 ആയിരിക്കുമെന്ന് അധ്യാപക പാക്കേജില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് എല്‍.പി വിഭാഗത്തില്‍ 1:30 ഉം യു.പി വിഭാഗത്തില്‍ 1:35 ഉം ആക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. സ്കൂളുകളില്‍ അധിക ബാച്ച് അനുവദിക്കുന്നതിനായി ഉന്നതതല പരിശോധന നടത്തണമെന്ന വ്യവസ്ഥയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ 2014 ല്‍ ഭേദഗതി വരുത്തിയപ്പോള്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഒരേ മാനേജ്മെന്റിനു കീഴില്‍ ഒന്നിലേറെ സ്കൂളുകള്‍ നിലവിലുണ്ടെങ്കില്‍ പ്രൊട്ടക്ടഡ് അധ്യാപകരെ വിവിധ സ്കൂളുകളിലേക്ക് വിന്യസിക്കണമെന്ന വ്യവസ്ഥയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. ഹര്‍ജിക്കാര്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നതിനാണെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ.ജലീല്‍ വാദിച്ചു.
Discussion about this post