ഡല്‍ഹി: മെയ് 31 വരെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കരുതെന്ന് തമിഴ്നാട് സര്‍ക്കാര്‍. കൊറോണ ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ മെയ് 31 വരെ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അഭ്യര്‍ത്ഥിച്ചു. കൊറോണ വ്യാപനം തടയുന്നതിനുളള മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഏഴായിരം കടന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മെയ് 31 വരെ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കേണ്ടതില്ല എന്നാണ് തമിഴ്നാടിന്റെ നിലപാട്. പതിവായുളള വിമാന സര്‍വീസും മെയ് 31 വരെ വേണ്ടെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
അതേസമയം ഗ്രാമീണ ഇന്ത്യ കൊറോണ മുക്തമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വേഗത കൈവരിക്കും. എങ്കിലും കൊറോണക്കെതിരെയുളള പോരാട്ടത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന കാര്യം ഓര്‍മ്മ വേണമെന്ന് നരേന്ദ്രമോദി പറഞ്ഞു.
കൊറോണ രോഗവ്യാപനം കുറയ്ക്കുന്നതിനായിരിക്കണം വരും ദിവസങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുളള മുന്‍കരുതല്‍ നടപടികള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അവലോകന യോഗത്തില്‍ വ്യക്തമാക്കി.
Discussion about this post