ഡല്‍ഹി: ഇന്ത്യ സ്വയം പര്യാപ്തമായി നിലനില്ക്കുന്നതും കരുത്താര്ജിക്കുന്നതുമായ സ്വപ്നങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളിലും ഇന്ത്യക്ക് സ്വാശ്രയ രാഷ്ട്രമായി മാറാന്‍ കഴിയുമെന്നും അതിനായി ഉറച്ചു മുന്നേറിയാല്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായുള്ള ഉല്പാദനം വര്‍ധിപ്പിക്കാനും വിഭിന്ന മേഖലകളില്‍ മികച്ച ഉല്പന്നങ്ങള് പുറത്തിറക്കി ആഗോളരംഗത്ത് ചുവടുറപ്പിക്കാനും കഴിയുന്ന നാളുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
സ്വയം പര്യാപ്ത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പഞ്ചസ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. സമ്പദ് വ്യവസ്ഥയിലെ പുരോഗതിയും വളര്‍ച്ചയുമാണ് ഒന്നാമത്തെ അനിവാര്യഘടകം. ആധുനിക ഇന്ത്യക്ക് അവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് രണ്ടാമത്തേത്. സാങ്കേതികതയിലൂന്നിയുള്ള സൗകര്യങ്ങളുടെ സഹായത്താല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന വ്യവസ്ഥിതിയാണ് മറ്റൊന്ന്. നമ്മുടെ ഊര്‍ജസ്വലരായ ജനതയും ഇതില്‍ പ്രധാന ഘടകമാണ്. രാജ്യത്തെ വലിയ അളവിലുള്ള ഡിമാന്‍ഡ് ആണ് മറ്റൊരു ഘടകം. ആവശ്യവും വിതരണവും തമ്മിലുള്ള കണ്ണിയെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണ് ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post