ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം മയക്കുമരുന്ന് മാഫിയകള്‍ മുതലെടുക്കുമെന്ന് കേന്ദ്ര ഏജന്‍സികള്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ പൊലീസിനും മുന്നറിയിപ്പുമായി സിബിഐ. കള്ളക്കടത്തിനായി മാഫിയകള്‍ ഈ സമയം ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
പിപിഇ കിറ്റുകളുടെ മറവില്‍ വന്‍ തോതില്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങളിലെ പൊലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും സിബിഐ നല്കിയ ജാഗ്രത നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വാര്‍ത്താ ഏജന്‍സി പിടിഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
പിപിഇ കിറ്റുകളുടെ ചരക്ക് നീക്കത്തിനൊപ്പം മയക്കുമരുന്നുകളും കടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍പോള്‍ സിബിഐയ്ക്ക് വിവരം കൈമാറിയിരുന്നു.
ലോകത്തിലെ വിവിധ മയക്കുമരുന്ന് കടത്തുകാര്‍ നിലവിലെ സാഹചര്യം മയക്കുമരുന്ന് കള്ളക്കടത്തിനായി മുതലെടുക്കുന്നുണ്ടെന്നും ഇന്റര്‍പോള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കും സംസ്ഥാനങ്ങളിലെ പൊലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
.
Discussion about this post