മണ്ണഞ്ചേരി: മാതാപിതാക്കളും സഹോദരനും നഷ്ടമായതോടെ അനാഥത്വത്തിന്റെ ഇരുട്ടില്‍ ജീവിക്കുന്ന മായമോഹിനിക്കും, മാനസദേവിക്കും ഇനി വിടെന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേയ്ക്ക്. ഡോ. തോമസ് ഐസക് എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഈ സഹോദരിമാര്‍ക്ക് വീടൊരുക്കുന്നത്. മാതാപിതാക്കളായ മോഹന്‍ദാസും മഹേശ്വരിയും സഹോദരന് മഹേഷും മരിച്ചതിനെത്തുടര്‍ന്നു ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഈ പെണ്‍കുട്ടികളെകുറിച്ചുള്ള വിവരം എം.എല്‍.എ. ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതു ശ്രദ്ധയില്‍പ്പെട്ട ഖത്തറിലുള്ള ഫെയ്സ് ബുക്ക് സുഹൃത്തുക്കള്‍ നാലുലക്ഷം രൂപ സ്വരൂപിച്ചു. ഇതുപയോഗിച്ചാണു വര്‍ഷങ്ങളായി പണിതീരാതെ കിടന്ന ഇവരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ ഡിഗ്രി പഠനം കഴിഞ്ഞ മായാമോഹിനിയും സഹോദരി മാനസദേവിയും വീടുകള്‍ മാറിമാറി താമസിക്കുകയായിരുന്നു. 13ാം വാര്‍ഡിലുള്ള ഇവരുടെ വീട്ടില്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. തോമസ് ഐസക് എം.എല്‍.എ. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. എം.എല്‍.എയോടൊപ്പം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമൈലത്തും മുന്‍ ജില്ലാ പഞ്ചായത്തംഗം ആര്. റിയാസും ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post