പുനരുദ്ധാരണ പാക്കേജിന്റെ ആദ്യഘട്ടത്തിൽ കേന്ദ്ര സർക്കാർ ഊന്നൽ നൽകുക ചെറുകിട സംരംഭങ്ങൾക്കെന്ന് ധനകാര്യമന്ത്രി. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പാക്കേജിൽ 100% വായ്പാ പദ്ധതി പ്രഖ്യാപിച്ചു.സൂക്ഷ്മ സംരംഭങ്ങളുടെ നിക്ഷേപ പരിധി ഒരു കോടിയാക്കിയെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചു.200 കോടി രൂപ വരെയുള്ള സംരംഭങ്ങളിൽ ആഗോള ടെൻഡർ ക്ഷണിക്കില്ലെന്നും, അവ ഇന്ത്യൻ കമ്പനികൾക്ക് മാത്രം വകയിരുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പീഡിത ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ പാക്കേജ് വിശദീകരിക്കുന്നതിനിടെ അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.41 കോടി അക്കൗണ്ടുകളിൽ 52,000 കോടി രൂപ കൈമാറിയെന്നും, ഇന്ത്യയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനകാര്യമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തി.
Discussion about this post