പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നു തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിക്കും. ഇടവം ഒന്നായ 15 ന് പുലര്‍ച്ചെ അഞ്ചിന് നട തുറക്കും.
അതേസമയം ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസവും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. 19 വരെ പതിവ് പൂജകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. നട തുറക്കുന്നതിനും അടയ്ക്കുന്നതിനും സമയക്രമീകരണം വരുത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴിപാടുകള്‍ക്ക് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകില്ല. മെയ് 19ന് നട അടയ്ക്കും.
Discussion about this post