കോവിഡ്-19 ആഗോള മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 44,29,233 ആയി.നിരവധി രാഷ്ട്രങ്ങളിലായി രോഗബാധയേറ്റ് ഇതുവരെ 2,98,165 പേർ മരണമടഞ്ഞു കഴിഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
14 ലക്ഷത്തിലധികം പേർ രോഗബാധിതരായ അമേരിക്കയാണ് രോഗവ്യാപനത്തിൽ ഏറ്റവും മുന്നിൽ.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച്, യു.എസിൽ 14,30,348 രോഗികളുണ്ട്, മരണമടഞ്ഞവർ 85,197 പേരും.2,71,095 രോഗബാധിതരുള്ള സ്പെയിനാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്.സ്പെയിനിൽ മരണമടഞ്ഞവരുടെ എണ്ണം 27,104 ആണ്.33,186 പേർ മരണമടഞ്ഞ ഇംഗ്ലണ്ടാണ് മരണസംഖ്യയിൽ അമേരിക്കക്ക് തൊട്ടുപുറകിൽ.
Discussion about this post