ഉത്തർപ്രദേശിൽ നടന്ന ബസ് അപകടത്തിൽ ആറ് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു.യുപിയിലെ മുസാഫർനഗർ-സഹാറൻപൂർ ഹൈവേയിൽ, ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.ഇന്നലെ രാത്രി 11 മണിയോടെ, ഹൈവേയിലൂടെ നടന്നു പോവുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മേൽ ബസ് പാഞ്ഞു കയറുകയായിരുന്നു.
പഞ്ചാബിൽ, ദിവസവേതന തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഇവർ തങ്ങളുടെ സ്വദേശമായ ബീഹാറിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ബസ് ഡ്രൈവർക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.മരിച്ചവരെല്ലാവരും ബീഹാറിലെ ഗോപാൽഗഞ്ച് സ്വദേശികളാണ്.










