Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പതിനെട്ടാം പടി കയറാനിറങ്ങിയ രഹ്ന ഫാത്തിമയ്ക്ക് ജോലി നഷ്ടമായി:നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കി ബിഎസ്എന്‍എല്‍, നടപടി വൈകിയത് ജനരോക്ഷം ഭയന്നെന്ന് രഹ്ന

by Brave India Desk
May 14, 2020, 11:52 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിക്കുകയും, വിശ്വാസ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്ത രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചു വിട്ടു. സോഷ്യല്‍ മീഡിയ വഴി രഹ്ന ഫാത്തിമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്, ഇപ്പോള്‍ ജോലിയില്‍ നിന്നും നിര്‍ബന്ധിത വിരമിക്കലിന് ബിഎസ്എന്‍എല്‍ എറണാകുളം ഡിജിഎം അടിയന്തിര പ്രാബല്യത്തോടെ ഉത്തരവിട്ടുവെന്ന് രഹ്ന ഫാത്തിമ പറയുന്നു.

ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയര്‍ എന്‍ജിനിയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞുവച്ചു, ആളുകള്‍ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഞാന്‍ പ്രവര്‍ത്തിച്ച എംപ്ലോയീസ് യൂണിയന്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഭയന്ന് മൗനം പാലിക്കുന്നുവെന്നും രഹന് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Stories you may like

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

പതിനെട്ടാം പടി കയറാന്‍ ശ്രമിച്ചതിന്, 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്‌പെന്‍ഷനും ഒടുവില്‍, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എന്‍എല്ലിന്റെ ‘സല്‍പ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാന്‍ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റില്‍ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്‌സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്
(കൊറോണ വന്നത് ഞാന്‍ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും??)

അതിനാല്‍ ഒന്നര വര്‍ഷമായിട്ടും എന്റെ പേരില്‍ കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത ‘ശബരിമല’ കേസിന്റെ പേരില്‍, സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്, ഇപ്പോള്‍ ജോലിയില്‍ നിന്നും ‘compulsory retirement’ ചെയ്യാന്‍ BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റില്‍ ഓഡര്‍ ഇട്ടിരിക്കുകയാണ് സുഹൃത്തുക്കളെ ഓര്‍ഡര്‍ ഇട്ടിരിക്കുകയാണ് ??

വിഷയം കത്തിനിന്ന ആ സമയത്ത് തന്നെ 15വര്‍ഷ സര്‍വീസും 2തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ഉള്ള എന്നെ gvt. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടാല്‍, അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയര്‍ എന്‍ജിനിയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞുവച്ചു, ആളുകള്‍ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഞാന്‍ പ്രവര്‍ത്തിച്ച എംപ്ലോയീസ് യൂണിയന്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഭയന്ന് മൗനം പാലിക്കുന്നു. ശമ്പളം കൂട്ടാന്‍ മാത്രം ഇടക്ക് ചെറുതായി ശബ്ദം ഉയര്‍ത്തും.

കൂടാതെ കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് ഒരുപാട് പേര്‍ക്ക് നിര്‍ബന്ധിത വളണ്ടിയര്‍ റിട്ടയര്‍മെന്റ് കൊടുത്തും പ്രതികരിക്കുന്നവരെ ഒതുക്കിയും ബിഎസ്എന്‍എല്‍ നഷ്ടകാരണം തൊഴിലാളികളുടെ മേലേക്ക് ചാര്‍ത്തിയും കമ്പനിയും ലയബിറ്റീസും എല്ലാം സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കാന്‍ ഒരുങ്ങുകയാണ്. 15വര്‍ഷത്തേക്ക് നിലവില്‍ ജിയോയും ആയി ചോദ്യം ചെയ്യപ്പെടാത്ത കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഇത്രയും നാളും പ്രതികരിക്കാത്ത, തങ്ങളെ നേരിട്ട് ബാധിക്കുന്ന വരെയും പ്രതികരിക്കാതിരിക്കുന്ന, നിങ്ങള്‍ എല്ലാവരും എന്റെ വിഷയത്തില്‍പ്രതികരിക്കും എന്ന് വിചാരിച്ചല്ല ഞാന്‍ ഇതിവിടെ എഴുതുന്നത്. ഇതാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് എന്ന് അറിയിച്ചു എന്നു മാത്രം.

Bsnl ഓഹരി jio യും ജിയോ യുടെ ഓഹരി ഫെയിസ് ബുക്കും വാങ്ങിയ സ്ഥിതിക്ക് ഇനി എന്നെ ഫെയിസ്ബുക്കീന്നും പിരിച്ചു വിടുമോ എന്റെ അയ്യപ്പാ…? ??
അങ്ങനെ കിട്ടിയതും വാങ്ങി പിരിഞ്ഞു പോകാന്‍ ഉദ്ദേശിക്കുന്നില്ല, അപ്പോള്‍ ഞാന്‍ എന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും ??

Tags:
Share91
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

Latest News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies