കർഷകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.സാമ്പത്തിക പാക്കേജ് രണ്ടാംഘട്ടം ചെറുകിട കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വളരെ സഹായകരമാണ്.രണ്ട് പദ്ധതികൾ വഴിയോര കച്ചവടക്കാർക്കും അഞ്ചിന ക്ഷേമപദ്ധതികൾ വിവിധ ഭാഷാ തൊഴിലാളികൾക്കും വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
25 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡ് സർക്കാർ പുതിയതായി അനുവദിക്കുമെന്നും,കിസാൻ കാർഡ് വഴി 25,000 കോടി രൂപയുടെ വായ്പ നൽകിയെന്നും, ചെറുകിട കർഷകർക്കും ചെറുകിട വ്യാപാരികൾക്കും പരമാവധി പ്രോത്സാഹനം നൽകുമെന്നും നിർമല സീതാരാമൻ അറിയിച്ചു.കോവിഡിന് ശേഷം കർഷകർക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കും.വരും ദിവസങ്ങളിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് ഉള്ള പാക്കേജ് പ്രഖ്യാപനങ്ങൾ നടക്കുമെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തി. കേന്ദ്രസർക്കാർ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊന്നൽ നൽകുന്നതിനാൽ 4,200 കോടി ഗ്രാമ പ്രദേശ വികസനത്തിനായി വകയിരുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.













Discussion about this post