മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ഉദ്ധവിനൊപ്പം എട്ടു പേരും കൂടി നിയമസഭാംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്നതിനായി നിയമസഭാംഗം ആകേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അംഗത്വം തെളിയിക്കേണ്ട അവസാന തിയ്യതി മെയ് 27 ആയിരുന്നെങ്കിലും കോവിഡ് രോഗബാധയുടെ വ്യാപനം നിമിത്തം നീട്ടുകയായിരുന്നു.








