ന്യൂഡൽഹി നിന്നും ആദ്യ കോവിഡ് സ്പെഷ്യൽ ശ്രമിക് ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു.600 ലധികം പേരാണ് തിരുവനന്തപുരത്ത് എത്തുമ്പോൾ ട്രെയിനിൽ ഉണ്ടായിരുന്നത്.പരിശോധനയ്ക്കു ശേഷം യാത്രക്കാരെ റെയിൽവേ സ്റ്റേഷന് പുറത്തേയ്ക്ക് വിടും. എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും ആരോഗ്യപ്രവർത്തകർ പരിശോധിക്കുന്നുണ്ട്.
ഇന്നലെ രാത്രി 10 മണിക്ക് ട്രെയിൻ കോഴിക്കോട് എത്തി.സ്റ്റേഷനിൽ ഇറങ്ങിയ 216 പേരിൽ, ആറുപേരെ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Discussion about this post