ഡൽഹി: അമേരിക്കയിൽ നിന്ന് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ 24 ഹെലികോപ്റ്ററുകൾ നാവിക സേനയ്ക്കായി വാങ്ങാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട്. അമേരിക്കൻ നാവിക സേനയുടെ മധ്യസ്ഥതയിലുള്ള കരാറിലാണ് ഇന്ത്യ ഒപ്പു വെച്ചത്
അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 90.5 കോടി ഡോളറിന്റെ കരാറിലാണ് ഇന്ത്യ ഒപ്പീട്ടിരിക്കുന്നത്. നിലവിൽ ഇന്ത്യൻ നാവിക സേന ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സീ കിംഗ് ഹെലികോപ്റ്ററുകള്‍ക്ക് പകരമായാണ് എംഎച്ച് 60ആര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നത്.
നോര്‍വീജിയന്‍ കമ്പനിയായ കോങ്സ്‌ബെര്‍ഗ് ഡിഫന്‍സ് & എയ്റോസ്പേസ് വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്റ്ററുകൾക്ക് നേവല്‍ സ്ട്രൈക്ക് മിസൈലുകൾ വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. 185 കിലോമീറ്റര്‍ പരിധിയിലുള്ള യുദ്ധക്കപ്പലുകളെ ഇവയ്ക്ക് നേരിടാനാവും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ്, പാകിസ്ഥാന്‍ അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും കണ്ടെത്തുകയായിരിക്കും ഇവയുടെ ദൗത്യം.
ഹെലികോപ്റ്ററുകൾക്ക് പുറമെ അവയുടെ സെന്‍സറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി അത്യാധുനിക ആയുധ സംവിധാനങ്ങളും കരാറിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തും. കപ്പലുകള്‍, എംകെ 54 ടോര്‍പ്പിഡോകള്‍ എന്നിവയെയൊക്കെ ഭേദിക്കാൻ ശേഷിയുള്ളവയാണ് ഈ സംവിധാനങ്ങൾ.
അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ അടുത്ത വര്‍ഷമാകും ഇന്ത്യയിൽ എത്തുക. യുകെയില്‍ നിന്ന് 1971ലായിരുന്നു എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യ ആദ്യമായി വാങ്ങിയത്.













Discussion about this post