വീട്ടിലെ പാചകക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സുപ്രീംകോടതി ജഡ്ജിയോടും കുടുംബത്തോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു.മെയ് 7 മുതൽ പാചകക്കാരൻ അവധിയിലായിരുന്നു.അവധിയെടുത്ത ദിവസങ്ങളിൽ ഇയാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.ഇതേ തുടർന്നാണ് മുൻകരുതലെന്നോണം ജഡ്ജിയോടും കുടുംബത്തോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചത്.
രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയിട്ടുള്ള എല്ലാവരോടും ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.രോഗം ബാധിച്ച പാചകക്കാരന്റെയോ സുപ്രീം കോടതി ജഡ്ജിയുടെയോ പേരുകൾ ഇതുവരെ പോലീസ് പുറത്തു വിട്ടിട്ടില്ല.ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായി ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post