ഡൽഹി: ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധ സംശയിക്കുകയും ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിലെ സേനാ ഭവൻ കെട്ടിടത്തിന്റെ ഒരു ഭാഗം അടച്ച് പൂട്ടി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം മാത്രമേ ഇത് തുറക്കുകയുള്ളൂവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 13ന് ഒരു ജവാൻ സൈനിക ആസ്ഥാനത്തിന് സമീപം ആത്മഹത്യ ചെയ്തിരുന്നു. ശ്വാസകോശാർബുദത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.










