തീരസംരക്ഷണസേനയ്‌ക്ക് കരുത്തേകാൻ പുതിയ കപ്പലും ബോട്ടുകളും.സചേത് എന്ന ഓഫ്ഷോർ പട്രോളിംഗ് കപ്പലും രണ്ട് ഇന്റർസെപ്റ്റർ ബോട്ടുകളും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കമ്മീഷൻ ചെയ്തു.ഇന്ന് കോസ്റ്റ്ഗാർഡിനു സമർപ്പിച്ച സചേത്, അഞ്ച് ഓഫ്ഷോർ പട്രോളിംഗ് കപ്പലുകളിൽ ഒന്നാണ്.പൂർണമായും തദ്ദേശീയമായി നിർമ്മിച്ചതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
ഗോവ ഷിപ് യാർഡിലാണ് സചേത് പണികഴിപ്പിച്ചത്.അത്യാധുനിക ദിശാനിർണയ വാർത്താവിനിമയ സംവിധാനങ്ങൾ ഘടിപ്പിച്ച ഈ കപ്പൽ, ശക്തമായ നിരീക്ഷണത്തിലൂടെ തീരസംരക്ഷണം ഉറപ്പാക്കുന്നതിൽ പ്രധാന പങ്കു വഹിക്കും.








