കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്ത് 3,970 കേസുകളും 103 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതോടെ രാജ്യത്താകെ രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 2,752 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്ര, ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടണമെന്നാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സബർബൻ ട്രെയിനുകൾ മാത്രം പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.മുംബൈ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 17,000 കടന്നു. മഹാരാഷ്ട്രയിൽ നിലവിലുള്ള രോഗബാധിതരുടെ എണ്ണം 27,524 ആണ്.
Discussion about this post