കണ്ണൂർ :കൊറോണയുടെ വ്യാപനം ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും അത് അപകടമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ.അതിനാൽ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് മരണങ്ങൾ പരമാവധി ഒഴിവാക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊറോണയെ മാത്രമല്ല, ഡെങ്കിപനിയേയും എലിപ്പനിയേയും തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.പ്രവാസികളെയും ഇത്ര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെയും തിരികെ കൊണ്ടുവരാൻ കേരളം ആഗ്രഹിക്കുന്നുണ്ട്.എന്നാൽ, രണ്ടും കൽപ്പിച്ച് എന്ന നിലയിൽ സർക്കാർ ഒരു തീരുമാനവും എടുക്കില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്
Discussion about this post