ഡല്‍ഹി: മോദി-നിതീഷ് പോര് പരസ്യമായി മുറുകവെ 4 വിമത ജെഡിയു നിയമസഭാംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇനിയും ജെഡിയു അംഗങ്ങള്‍ ബിജെപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡിയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മംഗല്‍ പാണ്ഡൈയുമാണ് പറ്റ്‌നയില്‍ വച്ച് നടന്ന ചടങ്ങിന് നേതൃത്വം നല്‍കിയത്. 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ പാര്‍ട്ടി വിട്ടിരുന്നു.
ഗയനേന്ദ്ര സിംഗ് ഗയാനു, രാജേശ്വര്‍ രാജ്, ദിനേശ് കുഷ്വാഹ, സുരേഷ് ചഞ്ചല്‍ എന്നിവരാണ് ബിജെപിയിലേക്ക് തിരിച്ചുവന്നതെന്ന് പാര്‍ട്ടി നേതാവ് സജ്ഞയ് മയൂഖ് വ്യക്തമാക്കി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളായിരുന്നു ഗയനേന്ദ്ര സിംഗ് ഗയാനു. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് ഗയനേന്ദ്ര, നിതീഷ് കുമാറുമായി തെറ്റിപിരിയുകയായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ ഇവര്‍ പ്രവര്‍ത്തനം നടത്തിയതിന് ജെഡിയു ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക
Discussion about this post