സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ബിവറേജസ് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ മദ്യം വിൽക്കാനും ബാറുകളിൽ കൗണ്ടർ വഴിയുള്ള വില്പനയ്ക്കും സംസ്ഥാന സർക്കാർ അനുമതി നൽകി.ക്ലബ്ബുകളിലും മദ്യം അനുവദിച്ചേക്കും എന്നാണ് സൂചന ലഭിക്കുന്നത്.
ഈ മാസം 26ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ മാസത്തിൽ പരീക്ഷകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.നിയന്ത്രണങ്ങളോടെ ബാർബർ ഷോപ്പുകൾ തുറക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകി. അതേസമയം ബ്യൂട്ടിപാർലർ അവർക്ക് അനുമതി നൽകിയിട്ടില്ല.അന്തർജില്ലാ യാത്രകൾക്ക് പാസ് വേണമെങ്കിലും പാസ് അനുവദിക്കാനുള്ള വ്യവസ്ഥകളിലും നടപടിക്രമങ്ങളും സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്.
Discussion about this post