ജമ്മുകശ്മീരിൽ ബിഎസ്എഫ് ജവാൻമാർക്ക് നേരെ ഭീകരാക്രമണം.തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചു.
കശ്മീരിലെ ശ്രീനഗറിൽ, പാൻഡേക് പ്രവിശ്യയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സൈനികർക്ക് നേരെ അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സൈനികരിൽ നിന്നും ആയുധങ്ങൾ തട്ടിയെടുക്കപ്പെട്ടതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.









