തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ച ഖദീജയുടെ സംസ്കാരം ഇന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.ചാവക്കാട് സ്വദേശിയായ ഖദീജ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖദീജക്ക് ഇന്നലെയാണ് കോവിഡ്-19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ നാലാമത്തെ കോവിഡ് മരണമാണ് ഖദീജയുടേത്.മുംബൈയിലായിരുന്ന ഇവർ കഴിഞ്ഞ തിങ്കളാഴ്ചയാണ് റോഡ് മാർഗ്ഗേന കേരളത്തിലെത്തിയത്.പെരിന്തൽമണ്ണ വരെ പ്രത്യേക വാഹനത്തിലെത്തിയ ഖദീജയെ അവിടെ നിന്നും മകൻ ആംബുലൻസുമായി പോയി കൂട്ടിക്കൊണ്ടു വരികയായിരുന്നു.നേരത്തെ തന്നെ ഉയർന്ന രക്തസമ്മർദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്ന ഖദീജയെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post