കൊല്ല൦: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡും. ഈ പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്ക്കാന് തീരുമാനിച്ചിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.
നിലവിളക്കുകളുടെയും ഓട്ടുപാത്രങ്ങളുടെയും ലേലത്തിലൂടെ വന്‍ തുക സമാഹരിക്കാനാകുമെന്നാണ് നിഗമനം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് എന്നീ ക്ഷേത്രങ്ങളില്‍ പാത്രങ്ങളും നിലവിളക്കുകളും ധാരാളമാണ്.
ഊട്ടുപുരകളിലും മറ്റുമായി കൂട്ടിയിട്ടിരിക്കുകയാണിവ.
ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ബോര്‍ഡിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളില്‍ നിന്നുമാണ് ഇവ ശേഖരിക്കുന്നത്.
എന്നാല്‍, ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന പാത്രങ്ങളും നിലവിളക്കുകളും ഇതില്‍ ഉള്‍പ്പെടില്ല.
നിലവില്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ് ദേവസ്വം ബോര്‍ഡ്.
Discussion about this post