ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്ന് അജ്ഞാത വാട്സ്ആപ്പ് സന്ദേശം. ഉത്തർപ്രദേശ് പോലീസിന്റെ സാമൂഹ്യമാധ്യമ സെല്ലിലേക്ക് വ്യാഴാഴ്ച അർദ്ധരാത്രി 12 മണിക്കാണ് സന്ദേശം വന്നത്.മുഖ്യമന്ത്രി മുസ്ലീം വിരുദ്ധനായി പെരുമാറുന്നു എന്നതാണ് സന്ദേശമയച്ച ആൾ യോഗി ആദിത്യനാഥിനെതിരെ ആരോപിക്കുന്ന കുറ്റം.
തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ വ്യക്തിക്കെതിരെ യുപി പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 505(1)(b), സെക്ഷൻ 506, സെക്ഷൻ 507 എന്നിവയാണ് ചാർജ് ചെയ്തിരിക്കുന്നത്.7570000100 എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം വന്നത്.യുപിയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ആയ അസിം അരുൺ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് സ്വയം തൊഴിൽ മെച്ചപ്പെടുത്തുന്നതിന് മുപ്പത്തി അയ്യായിരത്തോളം കുടുംബങ്ങൾക്ക് 218.49 കോടി അനുവദിച്ചിരുന്നു.അനുവദിച്ച ഈ തുക ചിത്രത്തുന്നൽ ചെയ്യുന്നവർക്കും മാസ്‌ക്കുകളും ഡിസ്പോസബിൾ പ്ലേറ്റുകളും നിർമിക്കുന്നവർക്കും വളരെ വലിയ സഹായമാകുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
Discussion about this post