കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 6,088 പുതിയ കോവിഡ് -19 കേസുകൾ.ഇന്ത്യയിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ ആകെയെണ്ണം 1,18, 447 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 148 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചു മരിച്ചവരുടെയെണ്ണം 3,583 ആയി വർദ്ധിച്ചു.ഇന്ത്യയിൽ 66,330 ആളുകളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇന്ത്യ കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്.41,642 പേർ ഇപ്പോഴും ചികിത്സയിലുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിട്ടു നിൽക്കുന്നത്.രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട് എന്നതാണ് രാജ്യത്തിന് ആശ്വാസം നൽകുന്നൊരു കാര്യം.









