ലോകം മുഴുവനുമുള്ള രാഷ്ട്രങ്ങളിലായി അരക്കോടിയിലധികം പേരെ ബാധിച്ച കോവിഡ് മഹാമാരി വൈകാതെ ഇന്ത്യയില്‍ അവസാനിക്കുമെന്ന് പഠനങ്ങള്‍. മൂന്ന് മാസത്തിനകം കൊവിഡ് ഭീഷണി ഒഴിയുമെന്നാണ് റിപ്പോര്‍ട്ട് കോവിഡ് പ്രതീക്ഷിക്കുന്ന തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവിധ പഠന റിപ്പോര്‍ട്ടുകളെ ആസ്പദമാക്കി ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്തുവിട്ടു.
മെയ് 21 വരെയുള്ള കണക്ക് പ്രകാരം 1.13 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ പഠനറിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍, രോഗവ്യാപനം കൈകാര്യം ചെയ്യുന്നത് എസ്.ഇ.ഐ.ആര്‍ മോഡല്‍ പിന്തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ ആഗസ്റ്റ് 23ന് കോവിഡ് മഹാമാരി ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് മോഡല്‍ ആണെങ്കില്‍ ജൂലൈ 29ന് തന്നെ കോവിഡ് കെട്ടടങ്ങും. മുംബൈയില്‍ എസ്.ഇ.ഐ.ആര്‍ പിന്തുടര്‍ന്നാല്‍ ഓഗസ്റ്റ് 25നും ഹൈബ്രിഡ് പിന്തുടര്‍ന്നാല്‍ ജൂലൈ 5നും കോവിഡ് നിയന്ത്രിക്കാന്‍ സാധിക്കും.
ഗുജറാത്തില്‍, എസ്.ഇ.ഐ.ആര്‍ മോഡല്‍ പിന്തുടര്‍ന്നാല്‍ ആഗസ്റ്റ് 18നും ഹൈബ്രിഡ് മോഡല്‍ പ്രതിരോധ രീതിയാണെങ്കില്‍ ജൂലൈ 8 നും രോഗവ്യാപനം പൂര്‍ണ്ണമായും ഇല്ലാതാവും. ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍, രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ പകുതി പേരും മടങ്ങിവന്ന കുടിയേറ്റ തൊഴിലാളികളാണ്. ഇവരെല്ലാം തന്നെ സുരക്ഷിതമായി ക്വാറന്റൈന്‍ ചെയ്യപ്പെട്ട അവസ്ഥയിലുമാണ്. അവിടെ രോഗബാധ അധികം നീണ്ടു നില്‍ക്കില്ല.
തമിഴ്‌നാട്ടില്‍, എസ്.ഇ.ഐ.ആര്‍ മോഡല്‍ പിന്തുടര്‍ന്നാല്‍ ഓഗസ്റ്റ് 11നും ഹൈബ്രിഡ് മോഡല്‍ പിന്തുടര്‍ന്നാല്‍ ജൂലൈ 31നും മഹാമാരി അവസാനിക്കും.
ഡല്‍ഹിയില്‍ എസ്.ഇ.ഐ.ആര്‍ മോഡല്‍ പിന്തുടര്‍ന്നാല്‍ ആഗസ്റ്റ് 15 നും ഹൈബ്രിഡ് മോഡല്‍ പിന്തുടര്‍ന്നാല്‍ ജൂലൈ 30നും കോവിഡ് ബാധ ഇല്ലാതാവും
പശ്ചിമബംഗാളില്‍ എസ്.ഇ.ഐ.ആര്‍ മോഡല്‍ പ്രകാരം ഓഗസ്റ്റ് 18നും, ഹൈബ്രിഡ് രീതിയില്‍ ജൂലൈ 27നും കൊറോണയെ തുരത്താന്‍ സാധിക്കും.
അഹമ്മദാബാദില്‍, എസ്.ഇ.ഐ.ആര്‍ മോഡല്‍ പിന്തുടര്‍ന്നാല്‍ ഓഗസ്റ്റ് 26 നും ഹൈബ്രിഡ് മോഡല്‍ പിന്തുടരുകയാണെങ്കില്‍ ജൂണ്‍ 30നുമാണ് കോവിഡ് നിയന്ത്രണ വിധേയമാകുമെന്ന് കരുതുന്നത്.
Discussion about this post