ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 1,31,868 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6,767 കോവിഡ് പോസിറ്റീവ് കേസുകളാണ്.147 പേർ രോഗ ബാധ മൂലം ഇന്നലെ മരണമടഞ്ഞിട്ടുണ്ട്.
ഞായറാഴ്ചത്തെ കണക്ക് പ്രകാരം, രാജ്യത്താകെ 3,867 പേർ കോവിഡ് മൂലം മരിച്ചു കഴിഞ്ഞു.73,560 പേരാണ് നിരവധി സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്.47,190 രോഗബാധിതരുള്ള, 1,577 പേർ മരിച്ചു കഴിഞ്ഞ മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനമുള്ള സംസ്ഥാനം.









