സിനിമാ ഷൂട്ടിംഗിന് തയ്യറാക്കിയ പള്ളി തകര്‍ത്തത് സംഘപരിവാറല്ല. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ യുവ വിഭാഗമായ രാഷ്ട്രീയ ബംജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് കാലടി മണപ്പുറത്ത് സ്ഥാപിച്ച മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത്. തങ്ങളാണ് തകര്‍ത്തതെന്ന വിശദീകരണവുമായി എഎച്ച്പി നേതാവ് രംഗത്തെത്തിയിരുന്നു. സംഘപരിവാറാണ് ആക്രമണത്തിന് പിന്നില്‍ എന്ന വ്യാജപ്രചരണവുമായി സിപിഎം ചാനല്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.
മോദി വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോവുന്ന സംഘടനയാണ് എഎച്ച്പിയെന്നും, സംഘപരിവാറിന്റെ രാഷ്ട്രീയ ശത്രുക്കളാണ് ഇവരെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസ് പുറത്താക്കിയ നേതാവ് പ്രവീണ്‍ തൊഗാഡിയ നേതൃത്വം നല്‍കുന്ന സംഘടനയാണ് എഎച്ച്പി. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷവുമായി ചേര്‍ന്ന് ഇവര്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്.
ചില ഒത്തുകളിയുടെയും രാഷ്ട്രീയ ഗുഡാലോചനയുടെ ഫലമാണ് സിനിമാ സെറ്റായ പള്ളി പൊളിച്ചതിന് പിന്നിലെന്നാണ് സംഘപരിവാര്‍ നേതാക്കളുടെ വിശദീകരണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും, പ്രതികള്‍ ആരെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവര്‍ക്കെതിരെ പരാതി നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകളെ പ്രതികളാക്കാനുള്ള നീക്കം അപലപനീയമാണ്. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്‍മാരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു. അക്രമികള്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ വര്‍ഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താല്‍ക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകര്‍ത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
Discussion about this post