വയനാട്ടിൽ മൂന്നര വയസ്സുള്ള കുട്ടിയ്ക്ക് പീഡനം. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ ഇബ്രാഹിം അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു.മാനന്തവാടിയിൽ കുടുംബസമേതം താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മൂന്ന് വയസ്സുകാരിയായ കുട്ടിയെയാണ് ജാർഖണ്ഡ് സ്വദേശിയായ ഇബ്രാഹിം പീഡിപ്പിച്ചത്.
മാനന്തവാടി സി.ഐ അബ്ദുൽ കരീമും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ പ്രതി ആഴ്ചകളോളം തുടർച്ചയായി പീഡിപ്പിച്ചു വരികയായിരുന്നു.സംഭവം കണ്ടെത്തിയതോടെ, കുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Discussion about this post