കേരളത്തിൽ കോവിഡ്-19 രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിളിച്ചു കൂട്ടിയ സർവകക്ഷി യോഗം ഇന്ന് ചേരും. രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവുണ്ടാവുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഭാവി പരിപാടികളും ഇന്ന് യോഗം ചർച്ച ചെയ്യും.
ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും സർവകക്ഷി യോഗം ചേരുക. സർക്കാർ യോഗം വിളിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.സംസ്ഥാന സർക്കാർ ഇന്നലെ എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിരുന്നു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി രാഷ്ട്രീയ ഭിന്നതകൾ മറന്ന് എംഎൽഎമാരും എംപിമാരും പിന്തുണ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.
Discussion about this post