കേരളത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ വമ്പൻ നീക്കവുമായി ബിജെപി നേതൃത്വം. ട്വന്റി 20 എൻഡിഎയിൽ ലയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബും. ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സർപ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കിഴക്കമ്പലം മോഡൽ വികസനം കേരളത്തിലുടനീളം വ്യാപിപ്പിക്കാൻ നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന് മാത്രമേ സാധിക്കൂ എന്ന് സാബു എം ജേക്കബ് പറഞ്ഞു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ അഴിമതിക്കും വികസന വിരുദ്ധതയ്ക്കുമെതിരായ പോരാട്ടത്തിൽ ബിജെപിയാണ് ഏക ബദൽ. ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്ന ദേശീയ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി മുന്നോട്ടുവെക്കുന്ന ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ സഖ്യമെന്നും, ട്വന്റി 20-യുടെ കടന്നുവരവ് എൻഡിഎയുടെ കരുത്ത് ഇരട്ടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.











Discussion about this post