വിദേശരാജ്യങ്ങളിൽ കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ‘വന്ദേഭാരത്’ ദൗത്യം മൂന്നാംഘട്ടത്തിൽ ഭാഗമായി ഇന്ന് കേരളത്തിൽ എത്തിച്ചേരുക ആയിരത്തോളം പ്രവാസികൾ. യു.എ.ഇയിൽ നിന്നാണ് പ്രവാസി മലയാളികൾ ഇന്ന് കേരളത്തിൽ എത്തുക.അബുദാബിയിൽ നിന്നും ദുബായിൽ നിന്നും മൂന്ന് വീതം വിമാനങ്ങളാണ് പ്രവാസികളേയും കൊണ്ട് നാട്ടിലേക്കു പുറപ്പെടുക.
രാവിലെ 11 30 ന് ദുബായിൽ നിന്നും കൊച്ചിയിലേക്കും, 12:50ന് കണ്ണൂരിലേക്കും, 3:20ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ പുറപ്പെടുക. അബുദാബിയിൽ നിന്നും ഉച്ചക്ക് 1:50ന് കൊച്ചിയിലേക്കും 3:20 ന് തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്ക് 12:20നും ആണ് പുറപ്പെടുക. വിമാനത്താവളങ്ങളിലെ തയ്യാറെടുപ്പുകൾക്കനുസരിച്ച് സമയക്രമത്തിൽ നേരിയ വ്യത്യാസം വന്നേക്കാൻ സാധ്യതയുണ്ട്.
Discussion about this post