ചെന്നൈ : ഇന്ത്യൻ വ്യോമസേനയിലെ പരംവീർ ചക്ര ലഭിച്ചിട്ടുള്ള ഏക സൈന്യ വിഭാഗമായ നമ്പർ 18 ഫ്ലയിങ് ബുള്ളറ്റ്സിലേക്ക് തദ്ദേശ നിർമ്മിത യുദ്ധവിമാനമായ തേജസ്അണി ചേർക്കപ്പെടുന്നു.ഇന്ത്യൻ വ്യോമസേനയുടെ ചീഫായ എയർ ചീഫ് മാർഷൽ ആർകെഎസ് ഭധൂരിയ, ബുധനാഴ്ച ഒറ്റ സീറ്റുള്ള തേജസ് യുദ്ധവിമാനം പറത്തി ചടങ്ങ് ഔപചാരികമായി നിർവഹിച്ചു.തമിഴ്നാട്ടിലെ സുളൂരിലുള്ള എയർഫോഴ്സ് സ്റ്റേഷനിൽ വെച്ചായിരുന്നു വ്യോമസേനാ ചീഫ് തേജസിന്റെ ശക്തി പരീക്ഷിച്ചത്.തേജസ്സിന്റെ പരീക്ഷണപ്പറക്കൽ കുറച്ച് മാസങ്ങൾക്കു മുമ്പ് ബാംഗളൂരിൽ വെച്ച് നടന്നിരുന്നു.
എൽസിഎ തേജസ്സ് അണിനിരക്കുന്ന ഇന്ത്യൻ വ്യോമസേനയിലെ രണ്ടാമത്തെ സൈനിക വിഭാഗമാണ് നമ്പർ 18 ഫ്ലയിങ് ബുള്ളറ്റ്സ്.മിഗ് 27 ഫൈറ്റർ ജെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനായി 1965 ഏപ്രിൽ 15നാണ് നമ്പർ 18 ഫ്ലയിങ് ബുള്ളറ്റ്സ് സൈനിക വിഭാഗം രൂപികരിക്കുന്നത്.അതിവേഗം ,നിർഭയം എന്നർത്ഥം വരുന്ന “തീവ്ര ഓർ നിർഭയ” എന്നാണ് നമ്പർ 18 ഫ്ലയിങ് ബുള്ളറ്റ്സിന്റെ ആപ്തവാക്യം








