ജയലളിതയുടെ സഹോദര പുത്രനെയും പുത്രിയേയും ജയലളിതയുടെ അവശേഷിക്കുന്ന സ്വത്തിനുള്ള അവകാശികളായി പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ സഹോദരനായ ജയകുമാറിന്റെ മകനായ ജെ.ദീപക്കും മകളായ ജെ.ദീപയുമായിരിക്കും ഇനി മുതൽ സ്വത്തിന്റെ അവകാശികൾ.നിയമപ്രകാരം സ്വത്തുക്കളിൽ ആദ്യം അവകാശമുള്ളത് ക്ലാസ് വൺ അവകാശികളുടെ പട്ടികയിലുള്ളവർക്കാണ്.ക്ലാസ് വൺ പട്ടികയിലുള്ള അവകാശികൾ ജീവിച്ചിരിപ്പില്ലാത്ത പക്ഷം ക്ലാസ് ടു പട്ടികയിലുള്ള അവകാശികൾക്ക് സ്വത്ത് തുല്യമായി ലഭിക്കും.
ഇങ്ങനെയൊരു വിധി വന്നത്കൊണ്ട് തന്നെ ഇനി ഇവരുടെ സമ്മതമില്ലാതെ സംസ്ഥാന സർക്കാരിന് ജയലളിതയുടെ വേദനിലയം ഏറ്റെടുക്കാൻ കഴിയില്ല.ജയലളിതയുടെ സഹോദര പുത്രനായ ജെ.ദീപക്കും അനിയത്തി ജെ.ദീപയും സമർപ്പിച്ച ഹർജിയിൽ വാദം കേട്ടത് ജസ്റ്റിസുമാരായ എൻ.കൃപാകരനും അബ്ദുൽ ഖുദ്ധോസും ആയിരുന്നു. ജയലളിതയുടെ ചില സ്വത്തുക്കൾ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള അനുവാദവും ഇവരുടെ ആവശ്യപ്രകാരം കോടതി നൽകിയിട്ടുണ്ട്.










Discussion about this post