Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പുൽവാമയിൽ വീണ്ടും സ്ഫോടനത്തിന് പദ്ധതിയിട്ട് ജെയ്ഷെ- ഹിസ്ബുൾ ഭീകരർ; തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ സൈന്യം (വീഡിയോ കാണാം)

by Brave India Desk
May 28, 2020, 01:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജെയ്ഷെ മുഹമ്മദ്- ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ. 2019ലേതിന് സമാനമായ സ്ഫോടനം നടത്താൻ പദ്ധതിയിട്ട്, സ്ഫോടകവസ്തുക്കളുമായി എത്തിയ കാർ സൈന്യത്തിന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെ പിടിച്ചെടുക്കുകയായിരുന്നു. വലിയ ആൾനാശത്തിന് കാരണമായേക്കാവുന്ന ഭീകരരുടെ ഗൂഢനീക്കമാണ് സൂക്ഷമ ജാഗ്രതയുടെ ഫലമായി സൈന്യം നിർവീര്യമാക്കിയത്.

വ്യാഴാഴ്ച സ്ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇതിനായി ഭീകരർ ഉപയോഗിച്ച കാർ ബുധനാഴ്ച  രാത്രി 8.30നും 9.30നും ഇടയിൽ പുൽവാമയിലെ രാജ്പൊരയിൽ വെച്ച് സിഗ്നൽ തെറ്റിച്ച് കടന്നു പോയി. തുടർന്ന് വാഹനത്തിന് നേർക്ക് വെടിയുതിർത്ത സുരക്ഷാ സേന വാഹനത്തെ പിന്തുടർന്നു.

Stories you may like

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് വ്യക്തമായ ഭീകര ഒടുവിൽ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നാകക്ക് 200 മീറ്റർ അകലെ നിന്നും സൈന്യം വെളുത്ത ഹ്യൂണ്ടായ് സാൻട്രോ കാർ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഇവ പിന്നീട് നിയന്ത്രിത സ്ഫോടനത്തിലൂടെ സൈന്യം നിർവീര്യമാക്കുകയായിരുന്നു.

#WATCH J&K: In-situ explosion of the vehicle, which was carrying IED, by Police in Pulwama.

Major incident of vehicle-borne IED explosion was averted by Police, CRPF & Army after Pulwama Police got credible info last night that a terrorist was moving with an explosive-laden car pic.twitter.com/UnUHSYB07C

— ANI (@ANI) May 28, 2020

ഭീകരരുടെ പദ്ധതിയെക്കുറിച്ച് വ്യക്തമായ ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മനസാന്നിദ്ധ്യം നഷ്ടപ്പെട്ട ഭീകരർ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും വാഹനം ഓടിച്ചിരുന്ന ആദിൽ എന്ന ഭീകരനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നും കശ്മീർ ഐ ജി വിജയ് കുമാർ വ്യക്തമാക്കി. ഭീകരർ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

ഭീകരരുടെ ലക്ഷ്യം സൈനിക വാഹനങ്ങളായിരുന്നു. 45 കിലോഗ്രാം സ്ഫോടകവസ്തുക്കളായിരുന്നു ഇവർ വാഹനത്തിനുള്ളിൽ നിറച്ചിരുന്നത്. ഹിസ്ബുൾ മുജഹിദ്ദീന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണ പദ്ധതിയാണ് സി ആർ പി എഫിന്റെയും കശ്മീർ പൊലീസിന്റെയും ഇന്ത്യൻ കരസേനയുടെയും സംയുക്ത നീക്കത്തിലൂടെ പരാജയപ്പെടുത്തിയത്. എൻ ഐ എ സംഘം സ്ഥലത്തെത്തിയതായും അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ നേതൃത്വം നൽകിയ 2019 ഫെബ്രുവരി 14ലെ പുൽവാമ ആക്രമണത്തിന് സമാനമായ ആക്രമണ ശൈലിയാണ് ഭീകരർ ഇവിടെയും ആവർത്തിച്ചത്. എന്നാൽ വിദഗ്ധമായ നീക്കത്തിലൂടെ സൈന്യം അത് പരാജയപ്പെടുത്തുകയായിരുന്നു.

Tags: Terror attack attemptDestructed by Indian ForcesPulwama
Share22
Tweet
Send
Share

Latest stories from this section

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

Latest News

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies