കാലാപാനി അതിർത്തി പ്രശ്നത്തിൽ ചർച്ചകൾക്ക് തയ്യാറാണെന്നറിയിച്ചു കൊണ്ട് നേപ്പാൾ.കോൺഗ്രസ്സ് പാർട്ടിയുടെ എതിർപ്പു മൂലം ബിൽ പാർലമെന്റിൽ പാസാക്കാൻ സാധിക്കാഞ്ഞതിനെത്തുടർന്നാണ് നേപ്പാളിന്റെ ഈ അനുരഞ്ജന ശ്രമം.
എന്നാൽ, ഇതോടൊപ്പം തന്നെ ഇടഞ്ഞു നിൽക്കുന്ന പാർട്ടികളെ അനുനയിപ്പിച്ച് ബില്ലിന് അനുകൂലമാക്കാൻ നേപ്പാളി സർക്കാർ ശ്രമിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ആദ്യം സർക്കാറിനു മേൽ ഒരു വിശ്വാസം വരട്ടെയെന്നാണ് ഇന്ത്യയുടെ നിലപാട്.പരസ്പര വിശ്വാസം ഉള്ള ഒരു അന്തരീക്ഷം സംജാതമായ ശേഷം ചർച്ചകൾ നടത്തുന്നതാണ് ഉചിതമെന്നാണ് ഇന്ത്യ പറയുന്നത്.ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഖല, നേപ്പാളി അംബാസിഡർ നീലാംബർ ആചാരിയെ കണ്ട് രണ്ടു തവണ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് നിലപാട്.
Discussion about this post