മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വീണ്ടും സന്യാസിമാർക്കെതിരെ ആക്രമണം. പാൽഘർ ജില്ലയിലുള്ള മഹാദേവ് മന്ദിരത്തിലേക്കും ആശ്രമത്തിലേക്കും തിരിച്ചറിയാനാവാത്ത മൂന്നാളുകൾ അതിക്രമിച്ചു കയറുകയും അമ്പലത്തിലെ രണ്ടു സന്യാസിമാരെ ആക്രമിക്കുകയുമായിരുന്നു.സന്യാസിമാരിൽ നിന്നും കുറ്റവാളികൾ ഏഴായിരം രൂപയുടെ കവർച്ചയും നടത്തിയിട്ടുണ്ട്.
സന്യാസിമാരെ ആക്രമിച്ചു കവർച്ച നടത്തിയവരിൽ ഒരാൾ പോലീസിന്റെ പിടിയിലായിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.അയാളുടെ കയ്യിൽ നിന്നും മോഷ്ടിച്ച 2000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ബാക്കി രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്.40 ദിവസങ്ങൾക്ക് മുമ്പ് ഇതേ പാൽഘർ ജില്ലയിൽ വെച്ചാണ് രണ്ടു സന്യാസിമാരെയും അവരുടെ ഡ്രൈവറേയും ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്.ആ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.










