ശ്രീനഗര്‍: പാക് അധിനിവേശ-കശ്മീരിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്തുപണികള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. എ.ഡി 800-ലെ ശിലാ കൊത്തുപണികള്‍ പുരാവസ്‌തു ശാസ്‌ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കൊത്തുപണികള്‍ക്ക് മുകളില്‍ മുദ്രാവാക്യങ്ങളും പാകിസ്ഥാന്‍ പതാകയും പെയിന്റ് ചെയ്ത് ചേര്‍ത്ത് വികൃതമാക്കിയതായി ദൃശ്യങ്ങളിൽ കാണാം.
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയുള്ള മൗലികവാദികളും അക്രമികളുമാണ് പുരാവസ്തുപരമായി വിലപ്പെട്ടതും പുരാതനവുമായ കൊത്തുപണികള്‍ നശിപ്പിച്ചത്.
ചൊവ്വാഴ്ച ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനിലെ ചില നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് സംഭവം പുറത്തുവന്നത്. നശിപ്പിച്ച കൊത്തുപണികള്‍ പ്രാദേശിക ബുദ്ധമത നിവാസികള്‍ കണ്ടെത്തിയതായും പെയിന്റ് പുതിയതായി ചെയ്തതാണെന്ന് വ്യക്തമായതായും റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post