കുമളി: ഭർത്താവ് മരിച്ച സ്ത്രീയെ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. ആനവിലാസം മാധവന്‍കാനത്ത് മുരുകനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ മുരുകന്‍ അന്‍പതുകാരിയായ സ്ത്രീയെ വീട്ടില്‍കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് കുമളി പൊലീസ് മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു.











