ഡൽഹി: കഴിഞ്ഞ ആറ് വർഷം കൊണ്ട്, ചരിത്രപരമായ പല തെറ്റുകളും തിരുത്തിക്കുറിക്കാൻ സാധിച്ച സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലക്ഷ്യബോധത്തോടെയുള്ള വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നതെന്നും രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
मोदी जी ने इन 6 वर्षों के कार्यकाल में न सिर्फ कई ऐतिहासिक गलतियों को सुधारा है बल्कि 6 दशक की खाई को पाट कर विकासपथ पर अग्रसर एक आत्मनिर्भर भारत की नींव भी रखी है। यह 6 वर्ष का कार्यकाल ‘गरीब कल्याण व रिफ़ार्म’ के समांतर समन्वय की एक अभूतपूर्व मिसाल है। #1YearOfModi2
— Amit Shah (Modi Ka Parivar) (@AmitShah) May 30, 2020
‘വിജയകരമായ ഒന്നാം വർഷം പൂർത്തിയാക്കുന്ന മോദി സർക്കാരിന് എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കാലഘട്ടം ചരിത്രപരമായ തീരുമാനങ്ങളുടേതാണ്. അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തോടെയുള്ള വിട്ടുവീഴ്ചയില്ലാത്ത നേതൃത്വത്തിൻ കീഴിൽ ഇന്ത്യക്ക് വികസന പാതയിലെ ഈ മുന്നേറ്റം തുടരാൻ സാധിക്കുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്.’ അമിത് ഷാ ട്വീറ്റ് ചെയ്തു.
ईमानदार नेतृत्व व अथक परिश्रम के प्रतिबिंब प्रधानमंत्री मोदी पर भारत की जनता का जो अटूट विश्वास है वैसा देश की जनता का अपने नेतृत्व में विश्वास दुनिया में विरले ही देखने को मिलता है। मोदी सरकार को चुन कर इन उपलब्धियों की सह-भागीदार बनी भारत की जनता को मैं कोटि-कोटि नमन करता हूँ।
— Amit Shah (Modi Ka Parivar) (@AmitShah) May 30, 2020
നരേന്ദ്ര മോദി സ്ഥാപിച്ച ശക്തമായ അടിത്തറക്ക് മുകളിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ചിട്ടയോടെ ഇന്ത്യ കുതിക്കുകയാണ്. ആറ് പതിറ്റാണ്ടിന്റെ വികസന മുരടിപ്പ് ആറ് വർഷങ്ങൾ കൊണ്ട് മറികടക്കാൻ മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.
കഠിനാധ്വാനത്തിന്റെയും സത്യസന്ധമായ ദേശസേവനത്തിന്റെയും പ്രതീകമായ നരേന്ദ്ര മോദിയെ ലോകനേതാവാക്കി ഉയർത്തിയതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറയുന്നതായി അമിത് ഷാ അറിയിച്ചു. മോദി സർക്കാരിനെ അധികാരത്തിലെത്തിച്ച ഇന്ത്യയിലെ ജനങ്ങൾക്കും നാടിന്റെ ഈ പുരോഗതിയിൽ നിർണ്ണായകമായ പങ്കുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാവപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി.
കഴിഞ്ഞ ആറ് വർഷമായി ബിജെപിയുടെ ജനകീയ വക്താക്കളായി പ്രവർത്തിക്കുന്ന കോടിക്കണക്കിന് പാർട്ടി പ്രവർത്തകരെ ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നതായും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
आज इस ऐतिहासिक अवसर पर मैं गत 6 वर्षों से मोदी सरकार के संदेशवाहक बन सरकार की उपलब्धियों व जनकल्याणकारी योजनाओं को घर-घर तक पहुँचाने वाले भाजपा के करोड़ों कार्यकर्ताओं का उनके अथक परिश्रम व संगठन समर्पण के लिए हृदय से आभार व्यक्त करता हूँ। #1YearOfModi2
— Amit Shah (Modi Ka Parivar) (@AmitShah) May 30, 2020
Discussion about this post