ജമ്മുകാശ്മീരിലെ അനന്തനാഗിലുള്ള പൊഷ്ക്രീരി ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ.ഞായറാഴ്ച രാവിലെ ആരംഭിച്ച എൻകൗണ്ടർ ഇപ്പോഴും തുടരുകയാണ്.
സ്ഥലത്ത് ഒന്നോ രണ്ടോ തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ.ജമ്മുകാശ്മീരിലെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഒരുമിച്ചാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകുന്നത്.








