മാഹി : ക്വാറന്റൈൻ ലംഘിച്ചെന്ന് കുപ്രചരണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ശുചിത്വം പാലിക്കുന്നില്ലെന്നും, ഇവർ വളരെ അശ്രദ്ധമായാണ് ജോലി ചെയ്യുന്നതെന്നും ചിലർ കുപ്രചരണം നടത്തിയത് തുടർന്നാണ് ലഭിച്ച വിവരം.ഇവർ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇവരിപ്പോൾ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രക്തസമ്മർദ്ദത്തിന് നൽകുന്ന 20 ഗുളിക ഒരുമിച്ച് കഴിച്ചാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. സഹപ്രവർത്തകർ അടക്കം നാലു പേരാണ് തന്റെ മരണത്തിന് ഉത്തരവാദികൾ എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യാശ്രമം.
Discussion about this post